കണ്ണൂരിൽ വീടിൻ്റെ മുകളിൽ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മൽ സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. ശക്തമായ കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇടിഞ്ഞുവീണ വീട്ടിൽ നിന്നും ചന്ദ്രനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
A man dies tragically after a tree falls on his house.